Take look at our
പരിമിതമായ അംഗങ്ങളോടുകൂടി വെട്ടിമൂട് പ്രദേശത്തു 2-06-1920 ൽ വിവിധേദ്ദേശ പരസ്‌പര സഹായ സഹകരണ സംഘമായി രജിസ്‌റ്റർ ചെയ്‌തു പ്രവർത്തിച്ചു വന്നിരുന്ന സംഘം 1961 ൽ സർവീസ് സഹകരണ സംഘമായി, തുടർന്ന് രജിസ്‌റ്റർ ചെയ്‌തു കാക്കൂർ ആസ്‌ഥാനമായി പ്രവർത്തനം തുടങ്ങുകയും തിരുമാറാടി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെയും കർഷകരുടേയും ആശ്രയ കേന്ദ്രമായി വളർന്ന് സഹകരണ പ്രസ്ഥാനത്തിന് മികച്ച മാതൃകയായി മൂവാറ്റുപുഴ താലൂക്കിൽ ഒന്നാംകിട ബാങ്കുകളുടെ മുൻ നിരയിൽ തന്നെ സ്‌ഥാനം പിടിച്ചിരിക്കുകയാണ്.
ബാങ്കിന്റെ പ്രവർത്തനം 100 വർഷത്തിലേക്ക് എത്തുമ്പോൾ പതിമൂവായിരത്തോളം അംഗങ്ങളും 2.47 കോടിയുടെ ഓഹരിമൂലധനവും, 116 കോടിയുടെ നിക്ഷേപ ബാക്കിനിൽപ്പും, 85 കോടി രൂപയുടെ വായ്‌പാ ബാക്കിനിൽപ്പും, 122 കോടി രൂപയുടെ പ്രവർത്തനമൂലധനവുമായി, ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായി പ്രവർത്തിക്കുന്നു.
ആധുനികതയേയും ടെക്‌നോളജിയേയും സർവ്വാത്മനാ സ്വീകരിക്കുമ്പോഴും ഗ്രാമീണതയുടെ ലാളിത്യവും നൻമയും സഹകരണത്തിന്റെ കരുതലും അടിസ്ഥാന ലക്ഷ്യമായ കാർഷിക മേഖലയ്ക്ക് കൂടുതൽ പരിഗണനയും നൽകുവാൻ സംഘത്തിന് സാധിച്ചതാണ് സംഘത്തിന്റെ ഉയർച്ചയ്ക്ക് കാരണമായത് . ഇടപാടുകാർക്ക് കൂടുതൽ സൗകര്യത്തോടും സുതാര്യമായും ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് നൂതന പദ്ധതികളായ RTGS ,NEFT തുടങ്ങിയ സംവിധാനങ്ങൾ സംഘത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ബാങ്കിന് ഹെഡ് ആഫീസിനു പുറമെ, 4 ബ്രാഞ്ചുകളും, 2 പ്രൊവിഷൻ സ്‌റ്റോറുകളും, 2 വളം,കീടനാശിനി ഡിപ്പോകളും, ഒരു സിമന്റ് ഡിപ്പോ, വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മലർവാടി കാർഷിക നേഴ്‌സറിയിൽനിന്നു ഗുണമേന്മയുള്ള ഫലവൃക്ഷ തൈകളും ,വിത്തുകളും നൽകി വരുന്നു. ഇവയെല്ലാം നമ്മുടെ ബാങ്കിന്റെ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്, കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് സർവ്വീസും നടത്തിവരുന്നു. മരുന്നുകളുടെ വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഒരു ആശ്വാസമായി നമ്മുടെ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചു വരുന്നു.
The bank is computerized with a new, modern and easy to use system, which enables the bank to offer a wide range of products and excellent service with a minimum number of employees. Our software is fully equipped to meet the challenges of the current and future technological requirements of the banking industry. We offer SMS service FREE, while other banks deduct SMS charges from the customers.
RTGS/NEFT and Locker Facility are available from the Bank. Bank offers digital passbook named easyPASSBOOK to the customers, so that they can know the live status of their accounts from their mobile with the help of internet connection.
Customers can do RTGS/NEFT, can pay utility bills, open new Fixed Deposit etc from their premises without visiting the bank. To avail this service at your finger tip, register your mobile number with the bank and get a unique username and password for online transactions
President VisionInauguration of
Medicine
Medical Equipments
Guaranteed Discount %tage